Times Kerala

ട്ര​ക്കി​നു​ള്ളി​ൽ മ​നു​ഷ്യ​ക്കടത്ത്; ശ്വാ​സം​കി​ട്ടാ​തെ എ​ട്ടു പേ​ർ മ​രി​ച്ചു

 

ടെ​ക്സ​സ്: യു​എ​സി​ലെ ടെ​ക്സ​സി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ട്ര​ക്കി​നു​ള്ളി​ൽ എ​ട്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 20 പേ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ടെ​ക്സ​സി​ലെ സാ​ൻ അ​ന്‍റോ​ണി​യോ​യി​ൽ വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​നു​ഷ്യ​ക്ക​ട​ത്തി​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ട്ര​ക്ക് ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മെ​ക്സി​ക്കോ​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​ണ് സാ​ൻ അ​ന്‍റോ​ണി​യോ.വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത അ​റ​യി​ൽ മ​നു​ഷ്യ​രെ കു​ത്തി​നി​റ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​നാ​യി അ​ല​മു​റ​യി​ട​ന്ന​വ​രെ പോ​ലീ​സ് പു​റ​ത്തെ​ത്തി​ച്ച​തും ഇ​വ​ർ കു​ഴ​ഞ്ഞു​വീ​ണു. മ​രി​ച്ച​വ​രി​ൽ ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രി​ൽ എ​ട്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

Related Topics

Share this story