Times Kerala

കരിങ്കല്ലിൽ തീർത്ത ബൃഹദീശ്വര ക്ഷേത്രം.!

 
കരിങ്കല്ലിൽ തീർത്ത ബൃഹദീശ്വര ക്ഷേത്രം.!

പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം. ചോള രാജവംശകാലത്തെ തമിഴ് വാസ്തുവിദ്യയുടെ ഉദാഹരണമായ ഇവിടുത്തെ മറ്റുപ്രത്യേകതകളും പ്രസിദ്ധമാണ്. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് ഇതിനെ പ്രസിദ്ധമാക്കുന്നത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം.കരിങ്കല്ലിൽ തീർത്ത ബൃഹദീശ്വര ക്ഷേത്രം.!ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവനെ ഇവിടെ ലിംഗരൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എഡി 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്. രാജരാജചോളന്‍ ഒന്നാമന്റെ കാലത്താണിതിൻറെ നിർമ്മാണം. ആറു വര്‍ഷവും 275 ദിവസവും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബിഗ് ടെമ്പിള്‍ എന്നും അറിയപ്പെടുന്നു. ദക്ഷിണ മേരു, തിരുവുടയാര്‍ കോവില്‍, പെരിയ കോവില്‍, രാജരാജേശ്വരം കോവില്‍ എന്നിങ്ങനെയാണ് മറ്റു പേരുകൾ.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുമ്പോഴും നിത്യേന ഇവിടെ പൂജകള്‍ നടക്കുന്നുണ്ട്. കരിങ്കല്ലിൽ തീർത്ത ബൃഹദീശ്വര ക്ഷേത്രം.!യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബൃഹദീശ്വര ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലുമുണ്ട്.ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ പാതയില്‍ വഴി തെറ്റിയാല്‍ അപകടമാണെന്നതാണ് ഇതിനു കാരണം.ക്ഷേത്രദർശനത്തിനായും വാസ്തുവിദ്യ ആസ്വദിക്കാനായും ലോകത്തിൻറെ പല ഭാഗത്തുനിന്നും ആളുകൾ ഇവിടെ എത്തുന്നുണ്ട്.

Related Topics

Share this story