Times Kerala

ഒരു ക്ഷേത്രം, പ്രതിഷ്ഠ ചിലന്തി.!

 
ഒരു ക്ഷേത്രം, പ്രതിഷ്ഠ ചിലന്തി.!

ചിലന്തിവിഷബാധ ശമിപ്പിക്കുന്ന ക്ഷേത്രം: പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചിലന്തിയമ്പലം. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്നും 1.5 കി മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവി ക്ഷേത്രമാണ് ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ വന്നു വഴിപാട് നടത്തിയാൽ കടുത്ത ചിലന്തി വിഷബാധയും ശമിക്കുമെന്നാണ് വിശ്വാസം. ചിലന്തി വിഷബാധയ്ക്ക് പരിഹാരം തേടി നിരവധി ആളുകൾ ഇവിടെയെത്തുന്നു.ചിലന്തിവിഷമേറ്റവർ ഈ ക്ഷേത്രത്തിൽ ചെന്ന് കുളിച്ചുതൊഴുത് മലർ നിവേദ്യം നടത്തി ഭസ്മം ജപിച്ചു വാങ്ങി ശരീരത്തിൽ ലേപനം ചെയ്യുകയാണു പതിവ്. ഒരു ക്ഷേത്രം, പ്രതിഷ്ഠ ചിലന്തി.!ഈ ഭസ്മലേപനം കൊണ്ട് ഒരാഴ്ചയ്ക്കകം വിഷാംശം ഇല്ലാതായി രോഗം സുഖപ്പെടുന്നു എന്നാണ് വിശ്വാസം.ചിലന്തിയമ്പലത്തിൻ്റെ ചരിത്രവും ഐതീഹ്യവും ആശ്ചര്യചൂടാമണി എന്ന സംസ്കൃത നാടത്തിൻ്റെ കര്‍ത്താവ് ശക്തിഭദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊടുമണിൽ ചെന്നീര്‍ക്കര സ്വരൂപമെന്നു പേരുകേട്ട ഒരു ബ്രാഹ്മണ കുലമുണ്ടായിരുന്നു. പള്ളിയറ ദേവി ക്ഷേത്രം ഈ കുലത്തിൻ്റെ അധീനതയിൽ ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടാണ് പള്ളിയറ ദേവി ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരുവന്നതെന്ന് പറയപ്പെടുന്നു.തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മൂന്നുനേരവും പൂജ നടക്കുന്നുണ്ട്. വൃശ്ചിക മാസത്തിലെ കാർത്തിക ദിവസത്തെ ഉത്സവം, മകരമാസത്തിലെ ചന്ദ്ര പൊങ്കാല തുടങ്ങിയവ പ്രസിദ്ധമായ ആഘോഷങ്ങളാണ്.

Related Topics

Share this story