Times Kerala

ലഹരി മാഫിയയുമായി ബന്ധം; തെലുങ്ക് നടി ശ്വേത കുമാരി അറസ്റ്റിൽ

 
ലഹരി മാഫിയയുമായി ബന്ധം; തെലുങ്ക്  നടി ശ്വേത കുമാരി അറസ്റ്റിൽ

മുംബൈ: ലഹരി മാഫിയയുമായി ബന്ധം നടി ശ്വേത കുമാരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) അറസ്റ്റ് ചെയ്തു.നടി ശ്വേത കുമാരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) അറസ്റ്റ് ചെയ്തു. മുംബൈയിലെ ഭയന്തറിലെ ഹോട്ടലിൽ ഇന്നലെ നടത്തിയ റെയ്ഡിനിടെയാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നടിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ അറിയിച്ചു .കഴിഞ്ഞദിവസം ബാന്ദ്രയിൽ ചാന്ദ് ഷെയ്ക് എന്നയാളെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. 10 ലക്ഷം രൂപ വിലവരുന്ന 400 ഗ്രാം എ.ഡി എന്ന മയക്കുമരുന്നാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. ഇയാൾക്ക് മയക്കുമരുന്ന് എത്തിയ ഇടനിലക്കാരനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു.27കാരിയായ ശ്വേത കന്നഡ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Related Topics

Share this story