Times Kerala

സ്ഥിരമായി അച്ചാര്‍ കഴിച്ചാലുള്ള ദോഷങ്ങള്‍!

 
സ്ഥിരമായി അച്ചാര്‍ കഴിച്ചാലുള്ള ദോഷങ്ങള്‍!

ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് നക്കാന്‍ ഇഷ്ട്‌പ്പെടാത്തവര്‍ ഉണ്ടാകില്ല. അച്ചാര്‍ കഴിക്കുന്നത് മോശമാണെന്ന് മുതിര്‍ന്നവര്‍ നമ്മുക്ക് പറഞ്ഞു തന്നിട്ടുണ്ടാകും. എന്നാല്‍ ഇത് ഇടയ്ക്ക് കഴിക്കുന്നവരെ ഉദ്ദേശിച്ചല്ല. അച്ചാര്‍ നിത്യവും കഴിക്കുന്നവരുണ്ട് അത്തരം ആളുകളെ മാത്രം ഉദ്ദേശിച്ചാണ്. സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവര്‍ക്ക് ദഹന പ്രശ്‌നം ഉറപ്പായും ഉണ്ടാകും. കാരണം അച്ചാറില്‍ അടങ്ങിയിട്ടുള്ള എരിവും എണ്ണയുമാണ്. കുടാതെ അള്‍സര്‍ പോലെയുള്ള രോഗങ്ങളും ഇത്തരക്കാര്‍ക്ക് ഉണ്ടായേക്കാം. ചില അച്ചാറുകളില്‍ രുചിക്ക് വേണ്ടി പഞ്ചസാരയും മറ്റു കൃത്രിമ മധുരങ്ങളും ഉപയോഗിയ്ക്കുന്നുണ്ട് ഇത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത്തരം അച്ചാറുകള്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കണം.

കടകളില്‍ നിന്ന് കിട്ടുന്ന അച്ചാറില്‍ രുചിക്കായി ധാരാളം എണ്ണ ചേര്‍ക്കാറുണ്ട്. ഇത് കൊളസ്‌ട്രോള്‍ ഉണ്ടാക്കാന്‍ കാരണമാകാം. കുടാതെ അച്ചാറിലടങ്ങിയിരിക്കുന്ന എണ്ണ ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ തോത് വര്‍ദ്ധിപ്പിയ്ക്കുന്നു. അതുപോലെ അച്ചാറില്‍ ധാരാളം ഉപ്പ് ചേര്‍ക്കാറുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിയ്ക്കും. സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവരുടെ മറ്റൊരു പ്രശനമാണ് ബിപി. അതുകൊണ്ടുതന്നെ ബിപിയുള്ളവര്‍ അച്ചാര്‍ ഒഴിവാക്കണം.

Related Topics

Share this story