Nature

പാലില്‍ തുളസി ചേര്‍ത്ത് കുടിച്ചാല്‍!

തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും പ്രകൃതിദത്തമായ ഔഷധം. എന്നാല്‍ പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും എല്ലിന് കാല്‍സ്യത്തിലൂടെ കരുത്തേകാനും സാധിയ്ക്കും. പക്ഷെ ഇവ രണ്ടും ചേരുമ്പോള്‍ പല ആരോഗ്യഗുണങ്ങളും ഉണ്ടാകും .തുളസി, പാല്‍ എന്നിവ ചേരുമ്പോള്‍ പനി മാറും. തുളസിയില്‍ യൂജെനോള്‍ എന്നൊരു ആന്റിഓക്‌സ്ഡിന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

പാലാകട്ടെ, ഹൃദയത്തിന് ആവശ്യമായ പല ധാതുക്കളും നല്‍കും. ഇവ രണ്ടും ചേര്‍ന്നാല്‍ ആരോഗ്യം ഇരട്ടിയ്ക്കും. പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നത് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയാന്‍ ഏറെ നല്ലതാണ്. ഹോര്‍മോണ്‍ ബാലന്‍സ് വഴിയാണ് ഇത് സാധിയ്ക്കുന്നത്.

ശരീരത്തിലെ യൂറിക് ആസിഡ് തോത് നിയന്ത്രിയ്ക്കാനും കിഡ്‌നി സ്‌റ്റോണ്‍ മാറ്റാനുമുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്‍. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ ഏറെ നല്ലതാണ്.

ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ളതു കൊണ്ടുതന്നെ ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ പാലില്‍ തുളസി ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും. അത് പോലെ തന്നെ ചൂടുള്ള പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നത് തലവേദന മാറാന്‍ ഏറെ നല്ലതാണ്.

Share this:

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.