Times Kerala

പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബര്‍ത്ത് ഡേ; നീലുവിന്റെ കുറിപ്പ്

 
പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബര്‍ത്ത് ഡേ; നീലുവിന്റെ കുറിപ്പ്

വ്യത്യസ്തമായൊരു പിറന്നാള്‍ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ട്രാന്‍സ്ജന്‍ഡറായ നീലു. പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബര്‍ത്ത് ഡേയാണ് താന്‍ഡ ആഘോഷിക്കുന്നത് എന്ന് നീലു

തന്റെ ഫേസ്‌ബുക്കിൽ  കുറിച്ചു. ആരോരുമില്ലാത്ത തന്റെ കൊച്ചു സന്തോഷമാണ് ഈ ജന്മദിനമെന്നും സമൂഹ മാധ്യമ സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവച്ച കുറിപ്പില്‍ നീലു പറയുന്നു

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;

ഹായ്

നാളെ എന്റെ ബര്‍ത്ത് ഡേ ആണ്. എന്റെ എല്ലാ കൂട്ടുകാരെയും ഞാന്‍ ക്ഷണിക്കുന്നു. ആരുമില്ലാത്ത എനിക്ക് എല്ലാം നിങ്ങള്‍ ആണ്. പറയാന്‍ കാരണം മറ്റൊന്നുമല്ല ഈ ഗ്രൂപ്പ് വഴി എനിക്ക് ഒത്തിരി കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. അത് വളരെയധികം സന്തോഷം ആണ് എനിക്ക്. പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബര്‍ത്ത് ഡേ ആണ്. എളുപ്പമല്ല പുരുഷനില്‍ നിന്നും സ്ത്രീ ആകുന്നത്. ഒത്തിരി വേദനകള്‍ തിന്നണം. അപ്പോള്‍ എന്റെ ബര്‍ത്ത്‌ഡേക്ക് എല്ലാവരും വരണം ഞാന്‍ കൊച്ചിയിലുണ്ട്. നാളെ new year അടിച്ചുപൊളിക്കാം അതിലുപരി എന്റെ കൊച്ചു സന്തോഷമായ് എന്റെ ബര്‍ത്ത് ഡേ.

Related Topics

Share this story