Times Kerala

ലൂസിഫറിന്റെ മേക്കിങ് ടിക്ക് ടോക്ക് വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

 
ലൂസിഫറിന്റെ മേക്കിങ് ടിക്ക് ടോക്ക് വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ചിത്രം വൻ വിജയമാണ് നേടിയത്. ഇതോടെ അഭിനയിക്കാൻ മാത്രമല്ല തനിക്ക് സിനിമ സംവിധാനം ചെയ്യാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

ഇപ്പോൾ പൃഥ്വിരാജ് പങ്കുവെച്ച പുതിയൊരു ടിക്ക് ടോക്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ലൂസിഫറിന്റെ രസകരമായൊരു മേക്കിങ് വീഡിയോ ആണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ലൂസിഫറിന്റെതായി ആരാധകന്‍ ചെയ്‌തൊരു രസകരമായൊരു വീഡിയോ ആയിരുന്നു പൃഥ്വിരാജ് പങ്കുവെച്ചിരുന്നത്. സംവിധാനത്തിനൊപ്പം ഒരു സര്‍പ്രൈസ് കഥാപാത്രത്തെയും അവതരിപ്പിച്ച പൃഥ്വി എങ്ങനെ ആയിരുന്നിരിക്കാം സെറ്റില്‍ എന്നതിന്റെ രസകരമായ വേര്‍ഷനായിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്. ഇതിനോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

Related Topics

Share this story