Times Kerala

ഏഴുവര്‍ഷത്തിന് ശേഷം കേരള ടീമില്‍ കളിക്കാനൊരുങ്ങി ശ്രീശാന്ത്

 
ഏഴുവര്‍ഷത്തിന് ശേഷം കേരള ടീമില്‍ കളിക്കാനൊരുങ്ങി ശ്രീശാന്ത്

വര്‍ഷങ്ങള്‍ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്ന എസ്. ശ്രീശാന്ത് കേരളത്തിനു വേണ്ടി കളിക്കാനൊരുങ്ങുന്നു. സഞ്ജു സാംസണാണ് ടീമിനെ നയിക്കുന്നത്.ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.13ന് മുംബൈയ്‌ക്കെതിരെയും 15 ന് ഡല്‍ഹിക്കെതിരെയും കളിക്കും. 17 ന് ആന്ധ്രപ്രദേശ്, 19ന് ഹരിയാന ടീമുകള്‍ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്.സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി തുടങ്ങിയ പ്രമുഖ താരങ്ങളും 20 അംഗ ടീമില്‍ ഇടം പിടിച്ചു.

കേരള ടീം: സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ്. ശ്രീശാന്ത്, നിധീഷ് എം.ഡി, കെ.എം. ആസിഫ്, അക്ഷയ് ചന്ദ്രന്‍, പി.കെ. മിഥുന്‍, അഭിഷേക് മോഹന്‍, വിനൂപ് എസ്. മനോഹരന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, എസ്. മിഥുന്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, കെ.ജി. രോജിത്, എം.പി. ശ്രീരൂപ്.

Related Topics

Share this story