Times Kerala

ജനുവരി മുതൽ ‘ഈ’ ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല

 
ജനുവരി മുതൽ ‘ഈ’ ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല

ന്യൂഡൽഹി: 2021 ജനുവരി മുതൽ നിരവധി ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭ്യമാകില്ല. പഴയ വേർഷൻ ഫോണുകളിൽ പ്രവർത്തനം നിർത്തുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലെങ്കിൽ അതിൽ പുതിയതോ ആയ വേർഷനുകളിലും ഐഒഎസ് 9ൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും മാത്രമേ വാട്ട്‌സ്ആപ്പ് ലഭ്യമാകുകയുള്ളു. ഐഫോൺ 4 വരെയുള്ള എല്ലാ ഐഫോൺ മോഡലുകൾക്കും വാട്ട്സ് ആപ്പ് സേവനം നഷ്ടമാകും. ഐഫോൺ 4 എസ്, ഐഫോൺ 5, ഐഫോൺ 5 എസ്, ഐഫോൺ 6, ഐഫോൺ 6 എസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് ഫോണുകളിൽ എച്ച്ടിസി ഡിസയർ, മോട്ടറോള ആൻഡ്രോയിഡ് റേസർ, എൽജി ഒപ്റ്റിമസ് ബ്ലാക്ക്, സാംസങ് ഗാലക്‌സി എസ് 2 എന്നിവയ്ക്കും പുതു വർഷം മുതൽ വാട്ട്സ് ആപ്പ് ലഭ്യമാകില്ല.

Related Topics

Share this story