Times Kerala

തെരഞ്ഞെടുപ്പ്​ഫലം: സമ്മർദം കുറഞ്ഞ സ്ഥാനാർഥി താനായിരിക്കും : നരേന്ദ്ര മോദി

 
തെരഞ്ഞെടുപ്പ്​ഫലം: സമ്മർദം കുറഞ്ഞ സ്ഥാനാർഥി താനായിരിക്കും : നരേന്ദ്ര മോദി

വാരാണസി: 2019 ലോക്​സഭ തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിച്ച സമയത്ത്​ ഏറ്റവും കുറവ് സമ്മർദമുള്ള സ്ഥാനാർഥി താനായിരിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിലെ ബി.ജെ.പി പ്രവർത്തകരുടെ മികച്ച പിന്തുണയാണ് ​ തൻെറ സമ്മർദം കുറച്ചതെന്നും മോദി പറഞ്ഞു. ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പ്​ സമയത്ത്​ വാരാണസിയിൽ എത്തേണ്ടെന്ന് ​ പാർട്ടി പ്രവർത്തകർ തന്നോട്​ ആവശ്യപ്പെട്ടു. അതുകൊണ്ട്​ മണ്ഡലത്തിൽ ഒരു മാസക്കാലം താനെത്തിയിരുന്നില്ല. രാജ്യം എന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. എന്നാൽ, വാരാണസിയിലെ പ്രവർത്തകർക്ക്​ താൻ എന്നുമൊരു സേവകനായിരിക്കും. നിങ്ങളുടെ ഉത്തരവുകൾ എക്കാലത്തും താൻ പാലിക്കുമെന്നും മോദി കൂട്ടിച്ചേർത്തു .തെരഞ്ഞെടുപ്പിൽ വോ​ട്ടെണ്ണുന്നതിന്​ മുമ്പ്​ തന്നെ ജയം ഉറപ്പായിരുന്നെന്നും ഉജ്ജ്വല വിജയം പാർട്ടി പ്രവർത്തകർക്ക്​ സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

Related Topics

Share this story