Nature

തെരഞ്ഞെടുപ്പ് പരാജയം : കോൺഗ്രസ് പി.സി.സി അധ്യക്ഷന്മാർ രാജിവെച്ചു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ദയനീയ പരാജയത്തിൽ കൂടുതൽ പി.സി.സി അധ്യക്ഷന്മാർ രാജിവെച്ചു. ഝാർഖണ്ഡ് പി.സി.സി അധ്യക്ഷൻ അജയ് റോയ്, അസം പി.സി.സി അധ്യക്ഷൻ റിപുൻ ബോറ, പഞ്ചാബിലെ കോൺഗ്രസ് നേതാവ് സുനിൽ ജാക്കർ എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.തെരഞ്ഞെടുപ്പിലേറ്റ ശക്തമായ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രാജിക്കത്തിൽ നേതാക്കൾ വിവരിക്കുന്നു. ഗുരുദാസ്പുരിൽ ബോളിവുഡ് താരം സണ്ണി ഡിയോളിനോടാണ് കോൺഗ്രസ് നേതാവ് ബൽറാം ജാക്കറിന്‍റെ മകനായ സുനിൽ ജാക്കർ പരാജയപ്പെട്ടത്.നേരത്തെ, തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തർപ്രദേശ് പി.സി.സി അധ്യക്ഷൻ രാജ് ബബ്ബാർ, ഒഡീഷ പി.സി.സി അധ്യക്ഷൻ നിരഞ്ജൻ പട്നായിക്, മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ അശോക് ചവാൻ എന്നിവർ രാജി പ്രഖ്യാപിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.