Times Kerala

തർക്കങ്ങൾക്കൊടുവിൽ അപൂർവ തീരുമാനം; ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ അ​ധ്യ​ക്ഷ​സ്ഥാ​നം സി​പി​എം പ​ങ്കു​വ​യ്ക്കും

 
തർക്കങ്ങൾക്കൊടുവിൽ അപൂർവ തീരുമാനം; ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ അ​ധ്യ​ക്ഷ​സ്ഥാ​നം സി​പി​എം പ​ങ്കു​വ​യ്ക്കും

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം സി​പി​എ​മ്മി​ലെ സൗ​മ്യ​രാ​ജും ജ​യ​മ്മ​യും പ​ങ്കു​വ​യ്ക്കും.അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി സി​പി​എ​മ്മി​നു​ള്ളി​ൽ നടന്ന ത​ർ​ക്ക​ങ്ങ​​ൾക്കു ശേഷമാണ് ഈ അപൂർവ തീരുമാനം. ഇ​രു​വ​രും ര​ണ്ട​ര​വ​ർ​ഷം വീ​തം അ​ധ്യ​ക്ഷ​പ​ദ​വി വഹിക്കും.

ജി​ല്ലാ ക​മ്മി​റ്റി, സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു ര​ണ്ട​ര വ​ർ​ഷം വീ​തം അ​ധി​കാ​രം പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് ശു​പാ​ർ​ശ ന​ൽ​കി. സാ​ധാ​ര​ണ​ഗ​തി​യി​ൽ സി​പി​എ​മ്മി​നു ഭൂ​രി​പ​ക്ഷ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​കാ​രം പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കാ​റി​ല്ല. മുൻപ് , ജ​യ​മ്മ​യെ അ​ധ്യ​ക്ഷ​യാ​ക്കാ​ത്ത​ത് പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

Related Topics

Share this story