Times Kerala

ര​ണ്ട്​ ദുബായ് വ​നി​ത​ക​ൾ എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി

 
ര​ണ്ട്​ ദുബായ് വ​നി​ത​ക​ൾ എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി

ദു​ബായ് : ദുബായിൽ ​നി​ന്നു​ള്ള ര​ണ്ട്​ വ​നി​ത പ​ർ​വ​താ​രോ​ഹ​ക​ർ ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ​ കൊ​ടു​മു​ടിയായ എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി. ഫാ​ത്തി​മ ഡെ​ർ​യാ​ൻ (26), ഡൊ​ളോ​റ​സ് അ​ൽ ഷെ​ല്ല (29) എ​ന്നി​വ​രാ​ണ്​ ഈ നേട്ടത്തിനർഹ രായത് .8,848 മീ​റ്റ​ർ ഉ​യ​ര​മു​ള്ള എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ്​ മൈ​ന​സ്​​ 40 ഡി​ഗ്രി​ക്ക്​ താ​ഴെ​യെ​ത്തി​യ​തി​നാ​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി​രു​ന്നു.പ​ർ​വ​താ​രോ​ഹ​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​കു​ന്ന അ​ധി​കൃ​ത​ർ ഒ​രു​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന വി​മ​ർ​ശ​നം വന്നിരുന്നെങ്കിലും ഈ ​വെ​ല്ലു​വി​ളി​ക​ളെ​യെ​ല്ലാം ത​ര​ണം ചെ​യ്​​താ​ണ്​ ഫാ​ത്തി​മ ഡെ​ർ​യാ​നും ഡൊ​ളോ​റ​സ് അ​ൽ ഷെ​ല്ല​യും എ​വ​റ​സ്​​റ്റി​ൽ പടവുകൾ കയറിയത് . ത​െ​ൻ​റ സ്വ​പ്​​നം സ​ഫ​ല​മാ​യി​രി​ക്കു​ന്നു​വെ​ന്ന്​ ഫാ​ത്തി​മ ഡെ​ർ​യാ​ൻ പ​റ​ഞ്ഞു. ലെ​ബ​നാ​ൻ​കാ​രി​യാ​ണ്​ ഫാ​ത്തി​മ. എ​വ​റ​സ്​​റ്റ്​ കീ​ഴ​ട​ക്കി​യ​തി​നെ കു​റി​ച്ച്​ പ​റ​യാ​ൻ ത​നി​ക്ക്​ വാ​ക്കു​ക​ളി​ല്ലെ​ന്നും ത​െ​ൻ​റ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ര​ണ്ട്​ മാ​സ​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ​തെ​ന്നും ഡൊ​ളോ​റ​സ് അ​ൽ ഷെ​ല്ല ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.381 പ​ർ​വ​താ​രോ​ഹ​ക​ർ​ക്കാ​ണ്​ നേ​പ്പാ​ൾ ഇൗ ​വ​ർ​ഷ​ത്തെ വ​സ​ന്ത​കാ​ല സീ​സ​ണി​ൽ എ​വ​റ​സ്​​റ്റ്​ ക​യ​റാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

Related Topics

Share this story