Nature

തൊട്ടപ്പന്‍; ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. ചിത്രത്തിന്‍െറ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ വിനായകന്‍ നായക വേഷത്തിലെത്തുന്നു. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ ഒരുക്കിയിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പ്രിയംവദ, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഈദ് റിലീസായി പ്രദര്‍ശനത്തിനെത്തും

You might also like

Comments are closed.