Times Kerala

സൗദിയിൽ മൂവായിരത്തോളം എൻജിനീയറിങ് വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടി

 
സൗദിയിൽ മൂവായിരത്തോളം എൻജിനീയറിങ് വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടി

സൗദി അറേബ്യ: സൗദിയിൽ എൻജിനീയറിങ് സർട്ടിഫിക്കറ്റുകളിൽ നിന്ന് മൂവായിരത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടി. സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിന്റെ ഡയറക്ടർ ബോർഡ് ചെയ ർമാൻ സാദ് അൽ സഹാറാനിയാണ് വിവരം പുറത്തുവിട്ടത്. കൗൺസിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇവ വ്യാജവും കളവായി നിർമ്മിച്ചവയുമാണെന്ന് കണ്ടെത്തിയത്.വ്യാജ എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിച്ചവരിൽ ബഹുഭൂരിപക്ഷവും വിദേശികളാണ്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധന കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Topics

Share this story