Times Kerala

തമിഴ്‌നാട്ടിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 
തമിഴ്‌നാട്ടിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ  സ്ഥിരീകരിച്ചു

തമിഴ്‌നാട് : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ തമിഴ്‌നാട്ടിലും സ്ഥിരീകരിച്ചു. ബ്രിട്ടനില്‍നിന്ന് എത്തിയ ആള്‍ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലാക്കിയെന്നും സമ്പര്‍ക്കത്തിലുള്ളവര്‍ നീരീക്ഷണത്തിലാണെന്നും തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ അറിയിച്ചു.ഇന്ത്യയില്‍ ഇതുവരെ ആറു പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇവര്‍ ആറു പേരും ബ്രിട്ടനില്‍നിന്ന് എത്തിയവരാണ്. അതിവേഗം പടരുന്ന ജനിതക മാറ്റമുള്ള കോവിഡ് വൈറസാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ബംഗളുരു നിംഹാന്‍സിലും, രണ്ടു പേര്‍ ഹൈദരാബാദ് സിസിഎംബിയിലും, ഒരാള്‍ പൂന എന്‍ഐവിയിലും ചികിത്സയിലാണ്.അടുത്തിടെ അതിവേഗം പടരുന്ന സാര്‍സ് കോവ്2 ഉപ ഗ്രൂപ്പ് വൈറസ് കഴിഞ്ഞ നാലാഴ്ചകൊണ്ട് ബ്രിട്ടന്‍റെ പലഭാഗങ്ങളിലും പടര്‍ന്നിരുന്നു .

Related Topics

Share this story