കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്.
പോലീസ് ആന്റി നാർക്കോട്ടിക് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നാണ് നിസാമിന്റെ മൊഴി.