തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ. ഏഴ് സിസിസി പ്രസിഡന്റുമാരെ മാറ്റണം. ഗ്രൂപ്പ് വീതം വയ്പ് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്നും പ്രതാപൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കിയിരുന്നു.