Times Kerala

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് വീണ്ടും സ്വര്‍ണം

 
ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് വീണ്ടും സ്വര്‍ണം

മ്യൂണിക്: ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്റെ ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ അപൂര്‍വി ചന്ദേലയ്ക്ക് സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു അപൂര്‍വിയുടെ സ്വര്‍ണനേട്ടം. ഇതേയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ഇളവെനില്‍ വാളരിവന് മെഡല്‍ നഷ്ടമായി. മൂന്നാം സ്ഥാനത്തെത്തിയ ചൈനീസ് താരത്തിന് പിറകിലായി 208.3 എന്ന സ്‌കോറിലാണ് ഇളവെനില്‍ ഫിനിഷ് ചെയ്തത്.

Related Topics

Share this story