Times Kerala

ഷാർജയിൽ കീടനാശിനി ശ്വസിച്ച് 10 വയസുകാരന്‍ മരിച്ചു

 
ഷാർജയിൽ കീടനാശിനി ശ്വസിച്ച് 10 വയസുകാരന്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയിൽ കീടനാശിനി ശ്വസിച്ച് 10 വയസുകാരന്‍ മരിച്ചു. വിഷവാതകം ശ്വസിച്ച് അവശനിലയിലായ നാലംഗ പാകിസ്ഥാനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഷാഫി അല്ലാ ഖാന്‍ (42), ഭാര്യ ആരിഫ ഷാഫി (41) എന്നിവരെയും രണ്ട് മക്കളെയുമാണ് ആശുപത്രിയില്‍ എത്തിച്ചത്ഇവരുടെ മൂത്ത മകന്‍ വിഷം ശ്വസിച്ച് മണിക്കൂറുകള്‍ക്കകം മരിച്ചു . മകള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മാതാപിതാക്കള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവര മനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു .താമസിച്ചിരുന്നതിന്റെ സമീപത്തുള്ള ഫ്ലാറ്റില്‍ സ്പ്രേ ചെയ്ത അലൂമിനിയം ഫോസ്‍ഫൈഡ് ശ്വസിച്ചതാണ് അപകട കാരണമായതെന്ന് പൊലീസ് കണ്ടെത്തി. ഫ്ലാറ്റിലെ താമസക്കാര്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച വിദഗ്ദരുടെ സേവനം അവഗണിച്ച് സ്വയം ഇവ ഉപയോഗിച്ചതാണ് മരണകാരണമായത് .

Related Topics

Share this story