Times Kerala

അലങ്കാര വസ്തുവായി ചിതാഭസ്മം.!! | Amazing Facts

 
അലങ്കാര വസ്തുവായി ചിതാഭസ്മം.!! | Amazing Facts

സൗത്ത് കൊറിയയിലെ ഒരുപറ്റം ബിസിനസുകാർ മനുഷ്യന്റെ ചിതാ ഭസ്മത്തെ പ്രഭാപൂരിതമായ മുത്തുകളാക്കി മാറ്റാമെന്ന് കണ്ടെത്തിയിരിക്കുകയാണ്. creamation beads അഥവാ ചിതാഭസ്മ മുത്തുകൾ എന്നറിയപ്പെടുന്ന ഇവ, ഒരു മൺകുടത്തിനുമപ്പുറം ചിതാ ഭസ്മം വേണമെന്ന് ചിന്തിക്കുന്നവർക്കുള്ള വഴിയാണ്. ചിതാ ഭസ്മം മുത്തുകളുടെ രൂപത്തിൽ ആക്കി ഒരലങ്കാര വസ്തുവായി സൂക്ഷിക്കുന്ന ഈ രീതി അതി പുരാതനമായതൊന്നുമല്ല . ഏകദേശം പത്തു വർഷത്തെ പഴക്കമേ ഇതിനു കാണു .എന്താണ് ഇത്തരമൊരുദ്യമത്തിനു കാരണം?
വളരുന്ന ജനസംഖ്യ തന്നെയാണ് പ്രധാന കാരണം. ജന സാന്ദ്രത വളരെയധികം കൂടിയ രാജ്യമാണ് സൗത്ത് കൊറിയ .തലസ്ഥാന നഗരിയായ സിയോളിന്റെ ജനസംഖ്യ “ന്യൂ യോർക്ക് സിറ്റി” യുടെ ഇരട്ടിയാണ്. ഭരണിയിൽ സൂഷിക്കുന്നതോ പ്രകൃതിയിൽ ഒഴുക്കുന്നതോ മരിച്ചവരെ ആദരിക്കുന്നതായി തോന്നാത്തതിനാൽ ഈ മാർഗ്ഗത്തെ അവർ കൂടുതൽ അവലംബിച്ചു. കൊറിയൻ ശവസംസ്കാര ചടങ്ങുകൾ ഇന്നും കൺഫ്യൂഷ്യനിസത്തിൽ വേരൂന്നിയതാണ് . പുനർജന്മമുണ്ടെന്നും മരണാനന്തരം ആത്മാക്കൾ ജീവിച്ചിരിക്കുന്നവർക്കുമേൽ സ്വാധീനമുണ്ടാക്കാമെന്നും വളരെയധികം കൊറിയക്കാർ ഇന്നും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മരിച്ചു പോയവരെ ബഹുമാനിക്കേണ്ടതുണ്ട്. കൃത്യമായ ശവമടക്കാണ് ഇതിനുള്ള പരിഹാര മാർഗം . പക്ഷെ പരിമിതമായ സ്ഥല സൗകര്യവും പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനവും കാരണം പരമ്പരാഗതമായ ശവ സംസ്കാര ചടങ്ങുകളിൽ നിന്നും വ്യതിചലിച്ച ഇവർക്ക് ചിതാ ഭസ്മ മുത്തുകൾ വലിയ ആശ്വാസമായി. ഇതിലൂടെ പരിസ്ഥിതി സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാൻ സൗത്ത് കൊറിയക്ക് സാധിച്ചു. രാജ്യത്തിന്റെ പൊതുമുതൽ സെമിത്തേരികൾക്ക് വേണ്ടി നൽകി രാജ്യത്തിന് നഷ്ടമോ ബുദ്ധിമുട്ടുകളോ വരുത്താൻ ആളുകൾ താത്പര്യപ്പെടുന്നില്ല. ഒരിക്കലും നശിക്കാതെയോ ചീയാതെയോ ഇരിക്കുന്നതും മൃത ദേഹാവശിഷ്ടങ്ങൾ പോലെ ദുർഗന്ധമില്ലാത്തതും creamation beads ന്റെ പ്രത്യേകതയാണ്. തങ്ങളുടെ വിട വാങ്ങിയ ഉറ്റവരെ സുരക്ഷയോടെയും വൃത്തിയോടെയും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന കൊറിയക്കാർക്കു ഈ രീതി പ്രിയപ്പെട്ടതാകുന്നു.

Related Topics

Share this story