Times Kerala

ഏഷ്യയിലെ മഞ്ഞു ശില്പങ്ങൾ | AMAZING FACTS

 
ഏഷ്യയിലെ മഞ്ഞു ശില്പങ്ങൾ | AMAZING FACTS

മഞ്ഞ് പ്രതിമകൾ കാണാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? എന്നാൽ ഇതൊരു അന്താരാഷ്ട്ര ഉത്സവമായി ലോകത്തിൻ്റെ രണ്ടിടങ്ങളിൽ നടക്കുന്നുണ്ട്. അതിലൊന്ന് ജപ്പാനിലെ സപ്പാരോ snow festival ആണ്.1950 ൽ കുറച്ചു വിദ്യാർത്ഥികൾ ഓഡോരി പാർക്കിൽ മഞ്ഞ് പ്രതിമകൾ നിർമ്മിച്ചുകൊണ്ട് അവരുടെ സർഗ്ഗാത്മകത തെളിയിച്ചു .ഇതാണ് സപ്പാരോ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത് . തുടർന്ന് വന്ന വർഷങ്ങളിൽ ഇതൊരു വ്യാവസായിക ഇനമായി മാറുകയും മഞ്ഞ് പാളികൾ കൊണ്ടും ഐസ് കൊണ്ടും പ്രതിമകൾ നിർമ്മിക്കുന്നത് ഒരു ഉത്സവമായി മാറുകയും ചെയ്തു. ജപ്പാനിൽ ഇപ്പോൾ ഇത് കാണാൻ രണ്ടു മില്യണിൽ കൂടുതൽ ആളുകൾ എത്തുന്നു. മൂന്ന് ഇടങ്ങളിലായാണ് ഈ ഉത്സവം നടക്കുന്നത് odori, susu kino and tso dome. ഏറ്റവും പ്രധാനപ്പെട്ട പ്രദർശന വേദിയായ ഓഡോറിയിൽ വലിയ മഞ്ഞു പ്രതിമകൾ കാണാനാകും. സുസുക്കിനോ സൈറ്റിൽ ഏകദേശം നൂറോളം മഞ്ഞ് പ്രതിമകൾ പ്രദർശിപ്പിച്ചിരിക്കും. സു ഡോം സൈറ്റിൽ മഞ്ഞു പ്രതിമകളോടൊപ്പം തന്നെ സ്നോ റാഫ്റ്റിങ്, സ്നോ സ്ലൈഡ്‌സ് എന്നിവയും ആസ്വദിക്കാം. ഇതുപോലെ ചൈനയിലെ ഹാർബിൻ സിറ്റിയിലും സ്നോ ഫെസ്റ്റിവൽ നടക്കാറുണ്ട്. ഇന്റർനാഷണൽ ഐസ് ആൻഡ് സ്നോ സ്കൾപ്ചർ ഫെസ്റ്റിവൽ എന്നാണത് അറിയപ്പെടുന്നത്. വടക്കു കിഴക്കെ ചൈനയിൽ അവസാന നൂറ്റാണ്ടിൽ രൂപം പ്രാപിച്ചു വന്ന ഒരു ഉത്സവമാണിത്. ശിശിര കാലത് കർഷകരും മുക്കുവന്മാരും മഞ്ഞ് വിളക്കുകൾ വെളിച്ചത്തിനായി ഉപയോഗിച്ച് പൊന്നു. വൈകാതെ തന്നെ ഇത്തരം വിളക്കുകൾ വിനോദ സഞ്ചാരികളെയും മറ്റ് നാട്ടുകാരെയും ആകർഷിച്ചു തുടങ്ങി. ഇതിനെ തുടർന്ന് അവിടെയുള്ള ആളുകൾ മഞ്ഞുകൊണ്ടും ഐസ് കൊണ്ടുമുള്ള പ്രതിമകളും മറ്റും നിർമിക്കുന്ന മൽസരങ്ങൾ തുടങ്ങി വച്ചു. ആദ്യ ഔദ്യോഗിക മത്സരം തുടങ്ങിയത് 1985 ൽ ആണ്. ഇതിന്ന് ലോകത്തിലെ ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്നായി മാറി .ചരിത്ര പരമായതും സ്വാധീനം ചെലുത്തുന്നതും ആയ ഏറ്റവും ചെറുത് മുതൽ ഭീമാകാരമായ 250 അടി വരെ ഉയരമുള്ള ശിൽപ്പങ്ങൾ മഞ്ഞു വിളക്കുകളോടുകൂടി ഇവിടെ കാണാൻ കഴിയും.

Related Topics

Share this story