Times Kerala

യുഡിഎഫ് കോട്ട തകർത്ത് പഞ്ചായത്തിലെ തന്നെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് അഫ്സൽ കുഞ്ഞുമോൻ

 
യുഡിഎഫ് കോട്ട തകർത്ത് പഞ്ചായത്തിലെ തന്നെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് അഫ്സൽ കുഞ്ഞുമോൻ

എടത്തല പഞ്ചായത്തിൽ ഏവരും ഉറ്റു നോക്കിയ മത്സരമാണ് വാർഡ് 18 മേജർ മിൽട്ടണിലേത്, ധീര രക്ഷസാക്ഷി മേജർ മിൽട്ടണിന്റെ പേരിൽ അറിയപ്പെടുന്ന നൊച്ചിമ കോമ്പാറ ജംഗഷനിലെ ഭാഗം, അൽ അമീൻ നഗർ, വർണ്ണം നഗറിലെ കുറച്ച് പ്രദേശം ഉൾപ്പെടുന്ന ഭാഗമാണ് 18ാം വാർഡ്, നിലനിന്നിരുന്ന കോൺഗ്രസ്സ് ഭരണ സമിതിയിലെ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ടായിരുന്ന വാർഡ് കൂടിയാണിത്, വികസന മുരടിപ്പും സ്വജന പക്ഷപാത നിലപാടുകളുമാണ് സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പിന് മുൻപ് വരെ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന സി.യു യൂസുഫിന് കനത്ത തോൽവിക്ക് കാരണമായി പറയുന്നത്.
കാര്യക്ഷമമായ രീതിയിൽ എൽ ഡി എഫ് പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ, ഗ്രൂപ്പ് കളികളും ജനസമ്മതി കുറഞ്ഞവരുമായ പാർട്ടി നേതാക്കൾ സീറ്റു കയ്യടക്കിയത് അണികൾക്കിടയിൽ തന്നെ ശക്തമായ എതിർപ്പിന്നിടയാക്കി.

സിറ്റിങ്ങ് വാർഡുകളായ 18, 20 വാർഡുകളിൽ ത്രസിപ്പിക്കുന്ന വിജയങ്ങളാണ് യുവ സ്ഥാനാർത്ഥികൾ നേടിയത് 20ാം വാർഡിൽ ഷിബു പള്ളിക്കൂടി 411 വോട്ട് ഭുരിപക്ഷത്തിൽ വിജയിച്ചപ്പോൾ എടത്തല പഞ്ചായത്തിലെ തന്നെ വൻ ഭൂരിപക്ഷവുമായാണ് എൽ ഡി എഫ് ഘടകകക്ഷിയായ എൻസിപിയിലെ അഫ്സൽ കുഞ്ഞുമോൻ വിജയിച്ചത്, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ കൂടിയായ അഫ്സൽ എൻ.വൈസി യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയാണ്, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നു വന്ന അഫ്‌സൽ കുഞ്ഞുമോൻ നൊച്ചിമ പ്രദേശത്തെ തന്നെ ഏറ്റവും ജനസമ്മതനായ നേതാവാണ്

2005 ൽ എൽ ഡി എഫിലെ സിന്ധു ശിവൻ 112 വോട്ടിന് ജയിച്ച വാർഡ് കഴിഞ്ഞ 10 വർഷമായി യു ഡി എഫിന്റെ കയ്യിലായിരുന്നു. അതാണ് 538 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അഫ്സൽ കുഞ്ഞുമോൻ തിരിച്ചു പിടിച്ചത്.

Related Topics

Share this story