Times Kerala

ഒറ്റ വോട്ടിന്റെ മധുരം.!! തൃശൂർ ജില്ലയിൽ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത് പത്തു പേർ

 
ഒറ്റ വോട്ടിന്റെ മധുരം.!! തൃശൂർ ജില്ലയിൽ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത് പത്തു പേർ

തൃശൂര്‍ : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പല അട്ടിമറി വിജയങ്ങളും, വിജയം ഉറപ്പിച്ചു പോരാട്ടത്തിനിറങ്ങിയ പലരും തോൽക്കുന്നതിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. ഇപ്പോളിതാ തൃശ്ശൂര്‍ ജില്ലയില്‍ ഒറ്റ വോട്ടിന്റെ വില അറിഞ്ഞ 10 പേരുടെ കഥയാണ് പുറത്ത് വരുന്നത്. ഒരു വോട്ടിനു തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും ഈ തിരഞ്ഞെടുപ്പു നല്ലൊരു പാഠം തന്നെയാണ് പഠിപ്പിച്ചിരിക്കുന്നത്.

ഒറ്റവോട്ടിന് തോറ്റ സ്ഥാനാര്‍ഥികളും വിജയിച്ചവരും ഇവര്‍…

1) എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോച്ചന്‍ രഞ്ജിത്കുമാര്‍ (തോറ്റത് അന്‍മോല്‍ മോത്തി, ബിജെപി),
2) അതിരപ്പിള്ളി പഞ്ചായത്ത് പുതുക്കാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശാന്തി വിജയകുമാര്‍ (തോറ്റത് സിപിഐയിലെ സുവര്‍ണ സാബു),
3) കോടശേരി പഞ്ചായത്ത് കുറ്റിച്ചിറ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജിനി ബെന്നി (തോറ്റത് ബിജെപിയിലെ വിദ്യ രഞ്ജിത്),
4) മുല്ലശേരി പതിയാര്‍കുളങ്ങര വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മോഹനന്‍ വാഴപ്പുള്ളി (തോറ്റത് സിപിഎമ്മിലെ സീമ ഉണ്ണികൃഷ്ണന്‍),
5) വാടാനപ്പള്ളി പഞ്ചായത്ത് തൃത്തല്ലൂര്‍ വെസ്റ്റ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി മഞ്ജു പ്രേംലാല്‍ (തോറ്റത് സിപിഎമ്മിലെ ഷീബ ചന്ദ്രബോസ്),
6) പെരിഞ്ഞനം പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎം ഉണ്ണികൃഷ്ണന്‍ (തോറ്റത് കോണ്‍ഗ്രസിലെ സുധാകരന്‍ മണപ്പാട്ട്),
7) വലപ്പാട് പഞ്ചായത്ത് എടമുട്ടം വാര്‍ഡില്‍ എല്‍ഡിഎഫിലെ മണി ഉണ്ണികൃഷ്ണന്‍ (തോറ്റത് കോണ്‍ഗഗ്രസിലെ ദിവ്യ ശ്രീജിത്),
8) താന്ന്യം പഞ്ചായത്ത് അഴിമാവ് വാര്‍ഡില്‍ യുഡിഎഫിലെ മിനി ജോസ് (തോറ്റത് സിപിഎമ്മിലെ സുജിത ജോഷി),
9) ചേര്‍പ്പ് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പൂത്തറയ്ക്കലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി.പ്രഹ്ലാദന്‍ (തോറ്റത് യുഡിഎഫിലെ സുമതി രഘു),
10 എടതിരിഞ്ഞി പടിയൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ് മാരാംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി സുനന്ദ ഉണ്ണിക്കൃഷ്ണന്‍ (തോറ്റത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യമുന രവീന്ദ്രന്‍).

Related Topics

Share this story