Times Kerala

ജീവനുള്ള വേരുകളുടെ പാലം.!

 
ജീവനുള്ള വേരുകളുടെ പാലം.!

ലോകത്തിൽ ഏറ്റവുമധികം നനവുള്ള പ്രദേശം എന്നറിയപ്പെടുന്നത് മേഘാലയയിലെ ചിറാപുഞ്ചിയാണ്. എന്നാൽ ഇവിടെ പ്രകൃതിയുടെ ഒരത്ഭുത സൃഷ്ടി കൂടെ കാണാനാകും. അതാണ് living roots bridge അഥവാ ജീവനുള്ള വേരുകളുടെ പാലം. പുഴകൾക്കു കുറുകെ ഇത്തരത്തിലുള്ള നിരവധി പാലങ്ങൾ ഇവിടെ കാണാനാകും. ഖാസി ഗോത്രവർഗ്ഗത്തിൽപ്പെട്ടവരുടെ പൂർവീകർ നിര്മിച്ചതാകാം എന്നാണ് കരുതപ്പെടുന്നത്. Ficus elastica എന്ന റബർ മരത്തിന്റെ വേരുകൾ പ്രത്യേക തരത്തിൽ വളർത്തിയെടുത്താണ് ഇതിന്റെ നിർമ്മാണം. വർഷം മുഴുവനും മഴ ലഭ്യതയുള്ള പ്രദേശമായതിനാൽ തടികൊണ്ടോ മുളകൊണ്ടോ നിർമ്മിക്കുന്ന പാലങ്ങൾ അഴുകിപ്പോകുമെന്നതാണ് ഇത്തരത്തിലൊരാശയത്തിന്റെ കാരണം.ഒരു പാലത്തിന്റെ നിർമ്മാണത്തിന് 10 മുതൽ 15 വര്ഷം വരെ സമയമെടുക്കും.മരത്തിന്റെ വേരുകൾ വളർന്നു വരുന്നമുറക്ക് അതിനു മുളകൊണ്ടുള്ള താങ്ങുകൾ കൊടുത്തു പാലത്തിന്റെ ആകൃതി വരുത്തുന്നു. ഇങ്ങനെ നിർമ്മിക്കുന്നവ 500 വര്ഷം വരെ കേടുകൂടാതെ നിലനിൽക്കും. 100 അടിയോളം നീളമുള്ള പാലങ്ങൾ വരെ ഇവിടെ കാണാൻ സാധിക്കും. UNESCO ഇതിനെ ലോക പൈതൃകയിടമായി അംഗീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഉപയോഗത്തിലുള്ള 11 പാലങ്ങളിൽ, ഏറ്റവും സവിശേഷതയാർന്നതും സഞ്ചാരികൾ എത്തുന്നതുമായ ഒന്നാണ് ഡബിൾ ഡെക്കർ ബ്രിഡ്ജ്. ഒരേ മരത്തിന്റെ തന്നെ വേരുകൾ രണ്ടു തട്ടുകaളിലായിട്ടാണ് ഇതിന്റെ നിർമിതി. സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെക്കിങ്ങ് സ്പോട്ടാണ് ഈ പാലങ്ങൾ.

Related Topics

Share this story