Times Kerala

4000 വർഷം കൊണ്ട് തീർത്ത ചിതൽ സാമ്രാജ്യം.!

 
4000 വർഷം കൊണ്ട് തീർത്ത ചിതൽ സാമ്രാജ്യം.!

ഇത്തിരിക്കുഞ്ഞന്മാർക്കും മനുഷ്യനെ അത്ഭുതപ്പെടുത്താനാകും എന്ന് ചിന്തിച്ചുപോകും ഈ വാർത്ത കേട്ടാൽ. ഏതാനും വർഷങ്ങൾക്കു മുൻപ് വടക്കു കിഴക്കൻ ബ്രസീലിൽ, ചിതലുകളാൽ നിർമിതമായ ലക്ഷക്കണക്കിന് വലിയ മൺകൂനകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇവിടുത്തെ മണ്ണ് പരിശോധിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഇവക്കു ഈജിപ്തിലെ പിരമിഡുകളോളം പഴക്കമുണ്ടെന്നാണ് – അതായതു 4000 വർഷത്തോളം!! ഗ്രേറ്റ് ബ്രിട്ടൻറെ വിസ്തൃതിയിൽ, അതായതു ഏകദേശം 2,30,000 square കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ മൺകൂനകളിൽ ജീവനുള്ള ചിതലുകളെ കാണാൻ സാധിക്കും. ഇപ്പോഴും ഇവ ഇതിന്റെ നിർമിതി തുടർന്നുകൊണ്ടേയിരിക്കുന്നു !!! ഇതിൽ ഓരോ മൺകൂനക്കും രണ്ടര മീറ്റർ വരെ ഉയരവും അടിത്തറക്ക് 9 മീറ്ററോളം വീതിയും ഉണ്ട്. വളരെ സൂക്ഷ്മതയോടെ മണ്ണ് നീക്കം ചെയ്തു നിർമിക്കപ്പെട്ട ടണലുകളുടെ ഒരു ശ്രിംഘലയും ഈ കൂനകളിൽ കാണാനാകും. ഒരേ ഇനത്തിൽപ്പെട്ട പ്രാണികളാൽ ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ bioengineering വൈദഗ്ധ്യമാണിതെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

Related Topics

Share this story