Times Kerala

ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ട എരുല റേസിങ് ടീമിന് ഏഴ് പോഡിയം നേട്ടം

 
ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍  ഹോണ്ട എരുല റേസിങ് ടീമിന് ഏഴ് പോഡിയം നേട്ടം

കൊച്ചി: 2020 ഇന്ത്യന്‍ ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിങ്് ചാമ്പ്യന്‍ഷിപ്പിന്റെയും ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് ഒന്നാം റൗണ്ടിന് മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ തിരശീല വീണു. രണ്ടു വിജയമുള്‍പ്പെടെ ഏഴു പോഡിയം നേട്ടങ്ങളോടെ ചാമ്പ്യന്‍ഷിപ്പിന്റെ പ്രോ-സ്റ്റോക്ക് 165സിസി ക്ലാസില്‍ ലീഡ് ചെയ്ത് ഇനിയോസ് ഹോണ്ട എരുല റേസിങ് ടീം സമഗ്രാധിപത്യം സ്ഥാപിച്ചു.

പിഎസ്165 സിസി വിഭാഗത്തില്‍ ആദ്യ വിജയം സ്വന്തമാക്കിയ മഥന കുമാര്‍ ആകെ പോഡിയം നേട്ടം നാലാക്കി ഉയര്‍ത്തിയപ്പോള്‍ രാജീവ് സേതു മറ്റാരു പോഡിയം ഫിനിഷ് കൂടി നടത്തി. ദേശീയ ചാമ്പ്യന്‍ഷിപ്പിന് പുറമെ, ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എന്‍എസ്എഫ് 250ആര്‍ ഓപ്പണ്‍ ക്ലാസില്‍ യുവതാരങ്ങളായ സാര്‍ഥക് ചവന്‍, കവിന്‍ ക്വിന്റാല്‍, വരുണ്‍ എസ് എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ മുന്നേറുമ്പോള്‍ സിബിആര്‍150ആര്‍ നോവിസ് കപ്പില്‍ ശ്യാം സുന്ദറും ലീഡ് ചെയ്യുന്നുണ്ട്.

പരിമിതമായ ട്രാക്ക് എക്സ്പോഷര്‍ ഉപയോഗിച്ചാണ് സീസണ്‍ ആരംഭിച്ചതെങ്കിലും, തങ്ങളുടെ യുവതാരങ്ങള്‍ പ്രതീക്ഷകള്‍ക്കപ്പുറത്ത് പ്രകടനം നടത്തിയെന്നും ഈ വാരാന്ത്യത്തില്‍ മികച്ച പ്രകടനം നടത്തിയതിന് എല്ലാ വിജയികളെയും അഭിനന്ദിക്കുന്നതായും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

Related Topics

Share this story