Times Kerala

എൻഡിഎയുടെ വിജയത്തിൽ പ്രവർത്തകർ കണ്ണൂർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി

 
എൻഡിഎയുടെ വിജയത്തിൽ പ്രവർത്തകർ കണ്ണൂർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വിജയത്തിൽ പ്രവർത്തകർ കണ്ണൂർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ആവേശോജ്വലമായിരുന്നു പ്രകടന റാലി. സി പി എമ്മിനെതിരെ പോർവിളികൾ നടത്തിയാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ആഹ്ലാദ പ്രകടനത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സാനിദ്ധ്യവുമുണ്ടായിരുന്നു.അക്രമങ്ങൾ നടക്കാൻ സാധ്യതകൾ ഉള്ളതിനാൽ നഗരത്തിൽ പോലീസ് സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് ബി ജെ പി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം നടന്നത്. കണ്ണൂർ മാരാർജി ഭവനിൽ നിന്നും ആരംഭിച്ച വിജയാഹ്ലാദത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. കൂടുതൽ സീറ്റുകൾ നേടി മോദി വീണ്ടും പ്രാധാനമന്ത്രിയാകുന്നതിന്റെ ആവേശത്തിലാണ് പ്രവർത്തകർ.മോദിയുടെയും അമിത്ഷായുടെയും കട്ട് ഔട്ടുകളും മുഖംമൂടികളുമായി കേന്ദ്ര നേതാക്കളുടെ സ്വീകാര്യതയായിരുന്നു കാണാൻ സാധിച്ചത്.

Related Topics

Share this story