Times Kerala

മോഹൻലാൽ ചിത്രം ലൂസിഫറിനെ വിമർശിച്ച്; ഡോ. ബി. ഇക്ബാല്‍

 
മോഹൻലാൽ ചിത്രം ലൂസിഫറിനെ വിമർശിച്ച്; ഡോ. ബി. ഇക്ബാല്‍

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ചിത്രം വൻ വിജയമാണ് വാരിക്കൂട്ടിയത്. അന്യഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിച്ചിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിനെതിരെ വിമർശനവുമായി പ്ലാനിങ് ബോര്‍ഡ് അംഗവും കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ ബി. ഇക്ബാല്‍ രംഗത്തെത്തിയിരിക്കുകയാണ്.ചിത്രം തീർത്തും അസഹനീയവും അരോചകവുമായ ലൂസിഫറെന്ന് ഇക്ബാല്‍ പറയുന്നു. നിരവധി ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയം തന്നെയാണ് ലൂസിഫറിലും. മലയാള സിനിമയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കാണുന്നില്ലെയെന്നും അദ്ദേഹം ചോദിക്കുന്നു.

Related Topics

Share this story