Times Kerala

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നാഡീ തകരാറിന് കാരണമായേക്കാം

 
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നാഡീ തകരാറിന് കാരണമായേക്കാം

ആന്റിബയോട്ടിക്ക് അമിത ഉപയോഗം നാഡീ തകരാറിന് കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നു. ശ്വസന പ്രശ്നങ്ങൾക്കും മൂത്രനാളിയിലെ അണുബാധയ്ക്കും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ നാഡീതകരാറിനുള്ള സാധ്യത 50 ശതമാനം വർധിപ്പിക്കുന്നതായി യുകെയിലെ ഡണ്ടീ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.മൂത്രനാളിയിലെ അണുബാധയ്ക്കും ശ്വസനപ്രശ്നങ്ങൾക്കും സാധാരണയായി ഉപയോഗിക്കുന്ന ഫ്ലൂറോക്വിനോ ലോൺ ആണ് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നത്. ഈ ആന്റിബയോട്ടിക് മൂലം ഓരോ വർഷവും പതിനായിരത്തിൽ 2.4 പേർക്ക് നാഡീ തകരാറുകൾ സംഭവിക്കുന്നതായി  പഠനത്തിൽ പറയുന്നു. ഗുളികകൾ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.

Related Topics

Share this story