Times Kerala

ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ സാധിച്ചത് വലിയ വിജയമായി കണക്കാക്കുന്നു, വരുംകാലങ്ങളിൽ തൃശ്ശൂരിനുവേണ്ടി നിലകൊള്ളും; സുരേഷ് ഗോപി

 
ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ സാധിച്ചത് വലിയ വിജയമായി കണക്കാക്കുന്നു, വരുംകാലങ്ങളിൽ തൃശ്ശൂരിനുവേണ്ടി നിലകൊള്ളും; സുരേഷ് ഗോപി

തൃശൂർ: വരുംകാലങ്ങളിൽ തൃശ്ശൂരിനുവേണ്ടി നിലകൊള്ളുമെന്ന് സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിൽ തോറ്റെങ്കിലും ഭൂരിപക്ഷം ഒരു ലക്ഷത്തിൽ നിന്നും മൂന്നു ലക്ഷത്തിൽ എത്തിക്കാൻ സാധിച്ചത് വലിയ ഒരു വിജയം ആയി കണക്കാക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.നരേന്ദ്ര മോദി ഭരണത്തിൽ വരണം എന്ന് ആഗ്രഹിച്ച തനിക്ക് വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും നന്ദി അർപ്പിക്കുന്നതായും, താൻ വഹിക്കുന്ന പദവി ഉപയോഗിച്ച് സർക്കാരിൽ കൂടുതൽ സ്വാധീനം ചെലുത്തി മണ്ഡലത്തിൽ കൂടുതൽ വികസനങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതാണ് സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം കൊണ്ട് ബിജെപി നേടിയെടുത്തതെന്ന് മണ്ഡലത്തിലെ മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു. വോട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും ബിജെപി ഇവിടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

Related Topics

Share this story