Nature

നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം; ഇടത് പക്ഷത്തിന് പിന്തുണ അറിയിച്ച് സംവിധായകൻ ആഷിഖ് അബു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇടത് പക്ഷത്തിന് പിന്തുണ അറിയിച്ച് സംവിധായകൻ ആഷിഖ് അബു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ആഷിഖ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.”തോറ്റവർക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം. കൂടുതൽ കരുത്തോടെ തിരിച്ചുവരണം. എന്റെ മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങൾ. സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യു ഡി എഫ് വിജയികൾക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങൾ”. അറിയിച്ചുകൊണ്ടാണ് ആഷിഖ് തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.