Times Kerala

ബീഫും പശുവും ; ആക്രമണങ്ങൾ വർധിച്ച മേഖലകൾ ബിജെപിക്ക് സ്വന്തം : ഇന്ത്യ സ്പെന്‍ഡ്.കോം

 
ബീഫും പശുവും ; ആക്രമണങ്ങൾ വർധിച്ച മേഖലകൾ ബിജെപിക്ക് സ്വന്തം : ഇന്ത്യ സ്പെന്‍ഡ്.കോം

ഡൽഹി : 2014 ൽ ഇന്ത്യയിൽ മോദി സര്‍ക്കാര്‍ അധികാരമെറ്റ ശേഷം തുടരെ ഉയർന്ന വന്ന വിമര്‍ശനമാണ് പശുവിന്‍റെ പേരില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍. യുപിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക് എന്നയാളെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.തുടർന്ന് നിരവധി ആക്രമണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ആക്രമണങ്ങള്‍ അനുവദിക്കാന്‍ പറ്റില്ലെന്ന് ഒരുഘട്ടത്തില്‍ പ്രധാനമന്ത്രി മോദി തന്നെ അഭിപ്രായപ്പെട്ടു .പശുവിന്‍റെയും ബീഫിന്‍റെയും പേരിൽ നടന്ന ആക്രമണങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിട്ടുണ്ടോ എന്നാണ് ഇന്ത്യ സ്പെന്‍ഡ്.കോം സൈറ്റ് അന്വേഷിച്ചത്. അതിന്‍റെ ഫലം ഇവര്‍ പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ കൊലപാതകങ്ങളും ആക്രമണങ്ങളും തകർത്തടിയ 83 ലോക്സഭ മണ്ഡലങ്ങളില്‍ 60 ലും വിജയിച്ചത് ബിജെപി തന്നെയാണ്.2014 ല്‍ 83 സീറ്റുകളില്‍ 63 ലാണ് ബിജെപി വിജയം കണ്ടെത്തിയത് .യു പി സീറ്റുകളില്‍ മഹാസഖ്യം പിടിച്ചതാണ് ചില സീറ്റുകളില്‍ ബിജെപി പിന്നോട്ട് പോയത്.

Related Topics

Share this story