Times Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം തുടരുന്നു

 
സുല്‍ത്താന്‍ ബത്തേരിയില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം തുടരുന്നു

 

വയനാട് :സുല്‍ത്താന്‍ ബത്തേരിയില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം തുടരുന്നു . കഴിഞ്ഞ നാല് മാസത്തിനിടെ സമാനരീതിയിലുളള അഞ്ച് വലിയ മോഷണങ്ങളാണ് പ്രദേശത്ത് നടന്നത്. നൂല്‍പ്പുഴ അമ്പലവയല്‍ സ്റ്റേഷന്‍ പരിധികളിലും സമാനരീതിയില്‍ മോഷണം നടക്കുന്നുണ്ട്. ഒരേസംഘമാകാം എല്ലാ മോഷണത്തിനും പിന്നിലെന്നാണ് പൊലീസ് നിഗമനം.

അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം. കഴിഞ്ഞ തിങ്കളാഴ്ച ചിത്രാലയക്കരയിലെ അബ്ദുള്‍ സലീമീന്റെ വീട്ടില്‍ നിന്ന് 21 ലക്ഷം രൂപയും 17 പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.ചിത്രാലയക്കരയില്‍ വീടിന്റെ മുന്‍ഡോര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനകത്ത് പ്രവേശിച്ചത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. കേസിന്റെ അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്.

 

Related Topics

Share this story