Times Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി കൊല്ലം അരിപ്പ കുടുംബങ്ങള്‍

 
തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി കൊല്ലം അരിപ്പ കുടുംബങ്ങള്‍

 

കൊല്ലം :തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി കൊല്ലം അരിപ്പ സമരഭൂമിയിലെ 600ഓളം കുടുംബങ്ങള്‍. ‘ആദ്യം ഭൂമി അതിനുശേഷം വോട്ട്’ എന്ന മുദ്രാവാക്യവുമായാണ് തെരഞ്ഞെടുപ്പിനെ സമരഭൂമിയിലെ ആദിവാസികള്‍ നോക്കി കാണുന്നത്.

പ്ലാസ്റ്റിക് ഷെഡ്ഡുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യങ്ങളില്ലാതെയാണ് ഇവരുടെ താമസം.കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല. സമരഭൂമിയിലെ ആളുകളുടെ ശ്രമഫലമായി സോളാര്‍ സഹായത്തോടെയാണ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കിയത്.

Related Topics

Share this story