Times Kerala

ഫൈസറിൻ്റെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തില്ല

 
ഫൈസറിൻ്റെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തില്ല

 

ന്യൂഡൽഹി :ബ്രിട്ടീഷ് കമ്പനിയായ ഫൈസറിൻ്റെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തില്ല. ബ്രിട്ടണിൽ പരീക്ഷിച്ച് 95% ഫലം കണ്ടെത്തിയ വാക്സിനാണ് ഫൈസറിൻ്റേത്. അമേരിക്കൻ കമ്പനിയായ ഫൈസർ, ജർമൻ ഔഷധ കമ്പനിയായ ബയോടെകുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. ഈ വാക്സിൻ അടുത്തയാഴ്ച മുതൽ ജനങ്ങളിൽ വിതരണം ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

രാജ്യത്ത് അടിയന്തിര വാക്സിന് ഉപയോഗത്തിന് ഫൈസർ അനുമതി തേടിയിട്ടുണ്ട്.അനുമതിയ്ക്കായി ഡ്രഗ്സ് കൺട്രോളർ ഓഫ് ജനറൽ ഇന്ത്യക്ക് അപേക്ഷ നൽകി. ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം.ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്നതിനു കേന്ദ്രസർക്കാരുമായി ചർച്ച നടത്തി വരികയാണെന്ന് കമ്പനി അറിയിച്ചു .

Related Topics

Share this story