തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ വൈസ് പ്രസിഡന്റിനെ പ്രതി ചേർത്ത് പശ്ചിമ ബംഗാൾ പൊലീസ്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ പേരും ഉൾപ്പെടുത്തി.
രണഘട്ടിലെ എസിജെഎം കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ മുകുൾ റോയ്ക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഇനി എത്ര നാൾ ഇങ്ങനെ പൊലീസിനെ മമത രാഷ്ട്രീയ ചട്ടുകമാക്കും എന്ന് കാണാം എന്ന് ബി.ജെ.പി പ്രതികരിച്ചു.തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ഇന്നാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Comments are closed.