Times Kerala

സൗദിയിൽ 190 പേര്‍ക്ക് കൂടി കൊവിഡ്

 
സൗദിയിൽ 190 പേര്‍ക്ക് കൂടി കൊവിഡ്

റിയാദ് :സൗദി അറേബ്യയില്‍ ഇന്നലെ 190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 14 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 324 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 358526 ആയി. രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5954 ആണ്.

4010 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 603 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.2 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുകയാണ്.

Related Topics

Share this story