Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഗോവധത്തിനും ലൗ ജിഹാദിനുമെതിരെ നിയമനിർമാണത്തിന് കർണാടക സർക്കാർ

ബംഗളൂരു: ഗോവധത്തിനും ലൗ ജിഹാദിനുമെതിരെ നിയമനിർമാണത്തിന് കർണാടകയും. ഇത് സംബന്ധിച്ച ബില്ലുകൾ അവതരിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് സർക്കാരെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡോ. സി എൻ അശ്വത് നാരായൺ പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ഈ ബില്ലുകൾ പാസാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കർണാടകയും ബില്ലുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

നിർബന്ധിച്ച് മതപരിവർത്തനം നടത്തിയാൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ലഭിക്കുക. നിർബന്ധിത മതപരിവർത്തത്തിന് ഇരയായ ആൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. മതം മാറി വിവാഹം കഴിക്കുന്നതിന് രണ്ട് മാസം മുൻപ് അധികൃതരെ അറിയിക്കണമെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.

മധ്യപ്രദേശും ഉത്തരാഖണ്ഡും സമാനമായ രീതിയിൽ ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്താനൊരുങ്ങുന്നുണ്ട്. പ്രണയത്തിന്റെ പേരിൽ ജിഹാദ് നടത്തുന്നത് അനുവദിക്കില്ലെന്നും അത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും ശിവരാജ് സിംഗ് ചൗഹാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

You might also like

Comments are closed.