കോഴിക്കോട്: പുഴയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ചാടിയ ആൾ മരിച്ചു. കോഴിക്കോട് മാവൂർ റോഡ് പൂവാട്ടുപറമ്പ് കല്ലേരിയിലെ കൃഷ്ണദാസ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു. സുഹൃത്ത് ഫൈസൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പെരളശ്ശേരി ക്ഷേത്ര ദർശനത്തിനു വന്ന കോഴിക്കോട്ടെ കുടുംബത്തോടൊപ്പം എത്തിയവരായിരുന്നു ഫൈസലും കൃഷ്ണദാസും. തിരിച്ചു പോകുന്നതിനിടയിൽ പുഴയോര പാർക്കിൽ ഭക്ഷണം കഴിക്കാൻ നിർത്തി. പാർക്കിനു സമീപമുള്ള മരപ്പലകകൊണ്ടുള്ള തടയണയുടെ മുകളിൽ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഫൈസൽ പുഴയിൽ വീഴുകയായിരുന്നു.
ഉടൻതന്നെ രക്ഷിക്കാനായി കൃഷ്ണദാസ് എടുത്തുചാടി. ഇതിനിടെ ഇയാൾ ചുഴിയിൽപ്പെടുകയായിരുന്നു. നാട്ടുകാരും അതുവഴി പോവുകയായിരുന്ന ലോഡിങ് തൊഴിലാളി ആദിലും ചേർന്നാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.
Comments are closed.