ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന് എന്നിവരാണ് മരിച്ചത്.
ജിദ്ദക്കും മദീനക്കും ഇടയിലായിരുന്നു അപകടമുണ്ടായത്. മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ഇവരുടെ 12 വയസുള്ള മൂത്ത കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു.
താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. ഇവിടെ ഫാമിലി വിസയിലായിരുന്നു കുടുംബം. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സ്ഥലത്തേക്ക് സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും എത്തിയിട്ടുണ്ട്.
Comments are closed.