Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്; കർഷകരെ പിന്തുണച്ച്‌ യുഎന്‍

ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയുമായി യു.എൻ. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് യുഎന്‍ പ്രതികരിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നപരിഹാരത്തിന് നിര്‍ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ബുധനാഴ്ച്ച കര്‍ഷക നേതാക്കളും കേന്ദ്രമന്ത്രിമാരും വീണ്ടും ചര്‍ച്ച നടത്തും. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം രാജ്യതലസ്ഥാനത്ത് അതിതീവ്രമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് വഴിതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ രേഖാമൂലം ഉറപ്പു നല്‍കാം. സ്വകാര്യമേഖലയുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. കാര്‍ഷിക ചന്തകള്‍ക്ക് പരിരക്ഷ നല്‍കാം. കരാര്‍ കൃഷിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് നേരിട്ട് കോടതി സമീപിക്കാന്‍ അനുവദിക്കാം. തുടങ്ങി സര്‍ക്കാര്‍ മുന്നോട്ടുവെച്ച പ്രശ്നപരിഹാര ഫോര്‍മുല ചര്‍ച്ചയില്‍ കര്‍ഷകര്‍ തള്ളി. നിയമം പിന്‍വലിക്കുമോ? എന്ന് ഒറ്റവാക്കില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ചര്‍ച്ച ബഹിഷ്ക്കരിക്കുമെന്ന് കര്‍ഷകനേതാക്കള്‍ പറഞ്ഞു. മൗനം പാലിച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

You might also like

Comments are closed.