Times Kerala

ഞാന്‍ ഇങ്ങനെയാണ്, എന്റെ എല്ലാ അപൂര്‍ണതയും ഞാന്‍ അംഗീകരിക്കുന്നുണ്ട്..;മേക്കപ്പും ബ്രാന്റഡ് വസ്ത്രങ്ങളും ഇല്ലാത്ത ഫോട്ടോകളുമായി കനിഹ

 
ഞാന്‍ ഇങ്ങനെയാണ്, എന്റെ എല്ലാ അപൂര്‍ണതയും ഞാന്‍ അംഗീകരിക്കുന്നുണ്ട്..;മേക്കപ്പും ബ്രാന്റഡ് വസ്ത്രങ്ങളും ഇല്ലാത്ത ഫോട്ടോകളുമായി കനിഹ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ സുബ്രഹ്‌മണ്യം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കനിഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചായിരുന്നു നടിയുടെ പോസ്റ്റ്. മേക്കപ്പോ ബ്രാൻഡഡ് ഡ്രാസുകളെ ഇല്ലാതെ സാധാരണ വേഷത്തിലാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്.ഇത് പലപ്പോഴും ആരാധകരുടെ ഇടയിൽ ചർച്ചയാകാറുമുണ്ട്.ഇപ്പോഴിത അതിനുള്ള മറുപടി നൽകുകയാണ് കനിഹ.

അടുത്തിടെയായി എന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. മേക്കപ്പും മനോഹരമായ പശ്ചാത്തലവും ഇല്ലാതെ ബ്രാന്‍ഡഡ്, ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കാതെയുള്ള സാധാരണ ചിത്രങ്ങള്‍ എപ്പോഴും പങ്കുവെക്കുന്നത് എന്താണെന്ന്. ഇവിടെ നിങ്ങള്‍ യഥാര്‍ത്ഥ എന്നെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇങ്ങനെയാണ്. എന്റെ എല്ലാ അപൂര്‍ണതയും ഞാന്‍ അംഗീകരിക്കുന്നുണ്ട്. നിങ്ങളും ഇവ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഞാനല്ലാത്ത ഒരു മുഖത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടോ? ഞാന്‍ എങ്ങനെയാണ് അങ്ങനെതന്നെ ഇരിക്കും. ഞാനായിരുന്നുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും പ്രോത്സാഹനമാകാന്‍ കഴിഞ്ഞാല്‍ അത് വലിയ വിജയമായി കാണുന്നു.” – കനിഹ കുറിച്ചു.

Related Topics

Share this story