Times Kerala

അഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ  ഏറ്റുമുട്ടലിൽ 25 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

 
അഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ  ഏറ്റുമുട്ടലിൽ 25 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കാബുൾ: അഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ  ഏറ്റുമുട്ടലിൽ 25 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു.

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ഡ് പ്രവശ്യയിൽ താലിബാൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്ന് സൈന്യം വ്യക്‌തമാക്കി .

ഏറ്റുമുട്ടലിൽ ഭീകരരുടെ ആറ് ഒളിത്താവളങ്ങളും തകർന്നു. ബോംബുകളും തോക്കുകളും  സൈന്യം പിടിച്ചെടുത്തു .

Related Topics

Share this story