Times Kerala

പാർലമെന്റ് വളയുമെന്നു കർഷകർ; പ്രധാനമന്ത്രി ഇടപെട്ട്; അമിത് ഷായും രാജ്‌നാഥുമായി കൂടിക്കാഴ്ച നടത്തുന്നു

 
പാർലമെന്റ് വളയുമെന്നു കർഷകർ; പ്രധാനമന്ത്രി ഇടപെട്ട്; അമിത് ഷായും രാജ്‌നാഥുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കിൽ പാര്‍ലമെന്റ് ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. ഇതിനു പിന്നാലെ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇപ്പോൾ ചര്‍ച്ച നടത്തുകയാണ്. അടിയന്തര യോഗത്തില്‍ കൃഷി മന്ത്രി നരേന്ദ്രിസിങ് തോമറും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് കര്‍ഷകരുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് മുമ്പോടിയാണ് കൂടിക്കാഴ്ച. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരമുഖത്തുള്ള കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തുന്ന അഞ്ചാം വട്ട ചര്‍ച്ചയാണ് ഇന്ന് നടക്കാനിരിക്കുന്നത്.ഡിസംബര്‍ എട്ടിന് പ്രഖ്യാപിച്ച ഭാരത് ബന്ദുമായി മുമ്പോട്ടു പോകാനാണ് കര്‍ഷകരുടെ തീരുമാനം. ആ ദിവസം രാജ്യത്തെ എല്ലാ ദേശീയ പാതകളിലുമുള്ള ടോള്‍ പ്ലാസകള്‍ കര്‍ഷകര്‍ കൈയടക്കും.

Related Topics

Share this story