Times Kerala

പ്രണയിച്ചു വിവാഹം കഴിച്ചത് 7 വർഷം മുൻപ്, രണ്ടു കുട്ടികൾ ആയതോടെ നിരന്തരം പീഡനം; ഒടുവിൽ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി; അറസ്റ്റ്

 
പ്രണയിച്ചു വിവാഹം കഴിച്ചത് 7 വർഷം മുൻപ്, രണ്ടു കുട്ടികൾ ആയതോടെ നിരന്തരം പീഡനം; ഒടുവിൽ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി; അറസ്റ്റ്

തിരുവനന്തപുരം: ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചു പ്രവാസിയുടെ ഭാര്യയെയും കൊണ്ട് ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ.കരകുളം നിലമി രാജേഷ് ഭവനിൽ രാജേഷ് (30)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.അരുവിക്കര വടക്കേമല സ്വദേശിനിയായ യുവതിയെ പ്രണയിച്ച് ഏഴു വർഷം മുൻപ് വിവാഹം കഴിച്ചു. രണ്ട് കുട്ടികൾ ആയതോടെ നിരന്തരം യുവതിയെ പീഡനത്തിന് ഇരയാക്കി. ഒടുവിൽ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം മുക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായാണ് രാജേഷ് മുങ്ങിയത്. സ്ത്രീ പീഡനത്തിനും ബാലാവകാശ നിയമപ്രകാരവുമാണ് ഇയാളുടെ പേരിൽ കേസ്സെടുത്തിട്ടുള്ളത് . ഇയാൾക്കൊപ്പം പോയ വെമ്പായം സ്വദേശിനിയായ കാമുകിയും കേസിൽ പ്രതിയാണ്. രാജേഷ് നാല് ദിവസം മുമ്പാണ് ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ച് മുക്കംപാലമൂട്ടിലെ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയത്. വട്ടപ്പാറ കണക്കോട്ട് വീട് വാടകയ്ക്ക് എടുത്ത് ഒളിവിൽ താമസിക്കവെയാണ് അരുവിക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story