Times Kerala

കുടുംബം മുഴുവൻ ഇടതുപക്ഷ അനുഭാവികളാണ്, എനിക്ക് രാഷ്ട്രീയ പ്രവർത്തനത്തോട് അത്ര താല്പര്യമില്ല, എന്നാൽ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു..; ഹരീഷ് കണാരന്‍

 
കുടുംബം മുഴുവൻ ഇടതുപക്ഷ അനുഭാവികളാണ്, എനിക്ക് രാഷ്ട്രീയ പ്രവർത്തനത്തോട് അത്ര താല്പര്യമില്ല, എന്നാൽ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു..; ഹരീഷ് കണാരന്‍

കോഴിക്കോടൻ ശൈലിയിൽ സംസാരിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഹരീഷ് കണാരന്‍.ഇപ്പോളിതാ തന്റെ രാഷ്ട്രീയ വിശേഷം പറയുകയാണ് താരം.

കുടുംബം കമ്മ്യൂണിസ്റ്റ് അനുഭാവികളാണെന്ന് അദ്ദേഹം പറയുന്നു . പഞ്ചായത്ത് ഇലക്ഷനിൽ വ്യക്തിബന്ധങ്ങൾ വോട്ട് ചെയ്യുന്നതിൽ പ്രധാന ഘടകമാകാറുണ്ടെന്നും ഹരീഷ് കൂട്ടിച്ചേർത്തു.‘ഭാര്യയും കുടുംബവും എൽ ഡി എഫ് ആണ്. അവർ എല്ലാം പ്രവർത്തകരാണ്. പക്ഷേ ആരും ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. എനിക്ക് രാഷ്ട്രീയ പ്രവർത്തനത്തോട് അത്ര താല്പര്യമില്ല. എന്നാൽ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു.

താൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വ്യക്തിബന്ധങ്ങൾ നോക്കിയാണ് വോട്ട് ചെയ്യാറുളളതെന്നും നിയമസഭയിൽ പാർട്ടി നോക്കിയാണ് തന്റെ വോട്ടെന്നും ഹരീഷ് പറ‍യുന്നു. നാട്ടിൽ സുഹൃത്തുക്കൾക്ക് വേണ്ടി രാഷ്ട്രീയ പ്രചരണങ്ങൾക്ക് പോയിട്ടുണ്ടെന്നും സിനിമ താരമായതിനു ശേഷം അങ്ങനെ പോകാറില്ലെന്നും ഹരീഷ് പറഞ്ഞു.

Related Topics

Share this story