കൊല്ലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്കയാണ് മരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറന്പിക്കുളം(5), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ(11), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ്(37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി(47), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്.ഇവിടങ്ങളിലെ പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കും.
കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർഥി മരണപ്പെട്ടു
You might also like
Comments are closed.