Times Kerala

ദുൽഖറിന്റെ നായികയായി പൂജാ ഹെഗ്‌ഡേ എത്തുന്നു.!

 
ദുൽഖറിന്റെ നായികയായി പൂജാ ഹെഗ്‌ഡേ എത്തുന്നു.!

ദുൽഖറിന്റെ നായികയായി പൂജാ ഹെഗ്‌ഡേ എത്തുന്നു.ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് പൂജ ദുൽഖറിന്റെ നായികയാകുന്നത്. 1964 കാലഘട്ടമാണ് സിനിമയുടെ പ്രമേയമാകുന്നത്. ഒരു പീരിയഡ് ഡ്രാമയാണ് സിനിമ.

രശ്മിക മന്ദാനയും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ദുൽഖർ നായകനായ ആദ്യ തെലുങ്ക് ചിത്രം മഹാനടി നിർമ്മിച്ച വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രിയങ്കാ ദത്തും സ്വപ്ന ദത്തുമാണ് ചിത്രം നിർമ്മിയ്ക്കുന്നത് . സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല. രണ്ടര കോടിയാണ് പൂജയുടെ പ്രതിഫലം. എന്നാൽ ദുൽഖർ ചിത്രത്തിനായി പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്തു എന്നാണ് തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.

Related Topics

Share this story